തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു മൂവരും. രാവിലെ 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇവരെ കൊണ്ടുവരിക. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേര്‍ക്കാന്‍ എന്ഫോഴ്സ്മെന്റ്് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് തുടങ്ങും.
മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ കേസില്‍ യുഎപിഎ നിലനില്ക്കും. സ്വപ്ന സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിക്കുന്നത്.
കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന് കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥ!ര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോണ്‍സുല്‍ ജനറലിന് കമ്മീഷന് നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന് പറ്റിയ ലൈഫ് മിഷന് പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വര്‍ദ്ധിക്കുകയാണ്.