സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം; ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയെ ചോദ്യംചെയ്യേണ്ട സന്ദര്‍ഭം വന്നെന്നും ചെന്നിത്തല പറഞ്ഞു. പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല എന്ന് പറയുന്ന് ആരെ കമ്പളിപ്പിക്കാനാണ്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കാതെ മാറിനില്‍ക്കുന്ന അവസ്ഥയാണുള്ളത്. മറ്റുള്ളവരെ കൊണ്ട് വെള്ളം കുടിപ്പിച്ചിട്ട് കാര്യമില്ലെന്നും ഉപ്പുതിന്നവര്‍ തന്നെ വെള്ളംകുടിക്കണമെന്നും ഓഫീസിനെ കുറിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി സെക്രട്ടറിയും ഐടി ഫെലോയും ചേര്‍ന്ന് കള്ളക്കടത്തിന് ഒത്താശചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. നാല് വര്‍ഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെക്കുറിച്ചും രണ്ടു വര്‍ഷമായി ഐടി ഫെലോ ആയിരുന്ന വ്യക്തിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല എന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വന്തം ഓഫീസ് പോലും നേരെചൊവ്വേ നടത്തികൊണ്ടുപോകാന്‍ സാധിക്കാത്ത ആളാണ് മുഖ്യമന്ത്രി. പിആര്‍ വര്‍ക്കുകള്‍ക്കൊണ്ടുണ്ടാക്കുന്നതല്ല പ്രതിച്ഛായ. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രതിച്ഛായയുണ്ടാകേണ്ടത്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ട അതുനഷ്ടപ്പെടുത്താനെന്നും ചെന്നിത്തല പരിഹസിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ഏതുകാര്യമാണ് തെറ്റായതെന്നും പരിഹസിക്കുന്ന മുഖ്യമന്ത്രി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍സള്‍ട്ടന്‍സി രാജാണ് കേരളത്തില്‍ നടക്കുന്നത്. മൂന്ന് കെപിഎംജി, പിഡബ്ല്യു സി, ഏണസ്റ്റ് ആന്‍ഡ് യങ് എന്നിങ്ങനെയുള്ള ബഹുരാഷ്ട്ര കമ്പനികളെയാണ് കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തിയത്. വഴിവിട്ട നിലയില്‍ ഇത്തരം കമ്പനികള്‍ക്ക് മുഖ്യമന്ത്രി സഹായം ചെയ്യുന്നു. െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പറിന് ടെന്‍ഡര്‍ പോലുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കി. ഇത് വന്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഈ വിഷങ്ങള്‍ പ്രതിപക്ഷം അത് ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാന്‍ തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു കണ്‍സള്‍ട്ടന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു. സ്പ്രിഗഌ എന്തു സഹായമാണ് സംസ്ഥാനത്തിന് നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.