സ്വര്‍ണക്കടത്തു കേസ് ഉന്നതരിലേക്കോ? അമിത്ഷാ ഉന്നതതല യോഗം വിളിച്ചു


ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ഉന്നതരിലേക്കെന്ന് റിപ്പോര്‍ട്ട്.
കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നലെയാണ് യോഗം ചേര്‍ന്നത്.

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നാണ് ലഭിക്കുന്ന സൂചന. എന്‍.ഐ.എയുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്.

എന്‍ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.