സ്വര്‍ണക്കടത്തില്‍ കേസ് ഡയറി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി


സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ കേസ് ഡയറി ഹാജരാക്കി. നികുതി വെട്ടിപ്പില്‍ എങ്ങനെ യുഎപിഎ വരുമെന്ന് കോടതി ചോദിച്ചു. 20 തവണയായി 200 കിലോ സ്വര്‍ണമാണ് കടത്തിയതെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഒരാള്‍ ഒരു തവണ സ്വര്‍ണം കടത്തുന്നത് പോലെയല്ല തുടര്‍ച്ചയായ കടത്തലെന്ന് കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണ്. രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതെന്നും രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും എന്‍ഐഎ.

സ്വപ്നയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി മറ്റന്നാള്‍ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കേസില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖിനെയും പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ധീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.

SHARE