സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയാണ് സ്വര്‍ണ്ണത്തിന്റെ വില. 3,525 രൂപയാണ് ഗ്രാമിന് വില. ബുധനാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയിടിവുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയായിരുന്നു. അതിനിടെയാണ് 200 രൂപ കുറഞ്ഞത്.

SHARE