കൊറോണ ഭീതിയിലും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായാണ് സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34,000 രൂപയിലെത്തിയത്. 4,250 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4ശതമാനം കുറയുകയാണുണ്ടായത്. ലോക്ക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണംവാങ്ങാന്‍ ജുവലറികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.