വിപണിയില്‍ സമ്മര്‍ദ്ദം ; സ്വര്‍ണ വിലയില്‍ ഇടിവ്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ നിശ്ചലമാണെങ്കിലും സ്വര്‍ണ വില ദിനംപ്രതി മാറിമറിയുകയാണ്. ഇന്നലെ നിരക്ക് 100 രൂപ ഉയര്‍ന്ന് ഗ്രാമിന് 4,100 രൂപയിലേക്ക് എത്തിയിരുന്നു. പവന് വില 32,800 രൂപയായിരുന്നു. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇന്ന് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതോടെ ഇന്ന് അന്താരാഷ്ട്ര നിരക്ക് 1,650 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 76 നടുത്താണ്. ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയുടെ കുറവുണ്ടായി, ഗ്രാമിന് 4,050 രൂപയാണ് നിരക്ക്. പവന് 32,400 രൂപയാണ് നിരക്ക്.

കോവിഡ് 19 സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും ബാധിച്ചതോടെ നിക്ഷേപകര്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ സ്വര്‍ണത്തില്‍ വന്‍ തോതില്‍ മുതലിറക്കി ലാഭം കൊയ്യുന്ന അസാധാരണ പ്രതിഭാസമാണിപ്പോള്‍ ആഗോള സ്വര്‍ണ ഓണ്‍ലൈന്‍ വിപണിയില്‍ നടക്കുന്നത്.

SHARE