സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു

കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 320 രൂപയാണ് പവന് കൂടിയത്. ഇതോടെ പവന് 28,080രൂപയായി. 3510 രൂപയാണ് ഗ്രാമിന്റെ വില.

കേരളത്തിലെ സ്വര്‍ണ്ണവില സെപ്റ്റംബര്‍ നാലിന് റെക്കോര്‍ഡ് തുകയിലാണ് എത്തിയത്. 29,120 ആയിരുന്നു വില. എന്നാല്‍ തുടര്‍ച്ചയായ പത്തുദിവസം കൊണ്ട് 1360 രൂപ ഇടിഞ്ഞ് പവന് 27,760 രൂപയില്‍ എത്തിയിരുന്നു. പിന്നീട് വീണ്ടും വില വര്‍ദ്ധിക്കുകയായിരുന്നു.

SHARE