കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; വില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,175 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25,400 രൂപയും.

SHARE