സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ജൂലൈ ഒന്നിന് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. പവന് 36160 രൂപ കുറിച്ചാണ് പുതിയ ഉയരം കീഴടക്കിയത്. തുടര്‍ന്നുളള ആറുദിവസത്തിനിടെ 360 രൂപയാണ് പവന് കുറഞ്ഞത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായി കുറവുണ്ടായി. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4475 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം. നിലവിലെ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

SHARE