റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയരംകുറിച്ച് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്‍ധിച്ചത്.

ഈവര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്.

SHARE