സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 4,495 രൂപയാണ് ഒരു ഗ്രാമിന് വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം ഇടിവ് വന്നിരുന്നു. സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമായിരുന്നു ഇടിവ് സംഭവിച്ചത്. പവന് 360 രൂപ വര്‍ധിച്ചതോടെ 36000 എന്ന പുതിയ ഉയരമാണ് കഴിഞ്ഞ ദിവസം കുറിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 36160 രൂപ എന്ന നിലയില്‍ നിന്നാണ് പിന്നീട് വില താഴ്ന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 2000 രൂപയിലധികം രൂപയോളമാണ് സ്വര്‍ണത്തിന് വില ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

SHARE