കുതിച്ചുയര്‍ന്ന് സ്വര്‍ണവില; സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍.പവന് 280 രൂപ വര്‍ധിച്ചാണ് സ്വര്‍ണം പുതിയ റെക്കോര്‍ഡിട്ടത്. നിലവില്‍ 36680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് താത്കാലികമാണ് എന്ന് ബോധ്യപ്പെടുത്തിയാണ് ഇന്ന് സ്വര്‍ണവില വീണ്ടും കുതിച്ചത്.

ഗ്രാമിന്റെ വിലയിലും മാറ്റമുണ്ട്. 35 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന്റെ വില 4585 ആയി ഉയര്‍ന്നു.കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 37000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് ഉണ്ടായത്.

ഈ മാസം ഒന്‍പതിന് 36600 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില തുടര്‍ച്ചയായി താഴ്ന്നത്. നാലുദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് പോയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്.

SHARE