റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. രണ്ടു തവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 41,520 രൂപ നല്‍കണം.

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. രണ്ടു തവണകളായി 40 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5190 രൂപയായി ഉയര്‍ന്നു. മൂന്നുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1400 ഓളം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം. ഇതിന് പുറമേ ചൈന അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

SHARE