കൊച്ചി: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഇന്നു പവന് 360 രൂപ ഉയര്‍ന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയര്‍ന്നു. 4,520 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. 1,785 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന്റെ വില. 7.5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ വര്‍ഷം മാത്രം ഒരു പവന് 7,160 രൂപയാണ് ഉയര്‍ന്നത്. ജനുവരി ആദ്യം കേരളത്തില്‍ ഒരു പവന്റെ വില 29,000 രൂപയായിരുന്നു. ഗ്രാമിന് 895 രൂപയാണ് 6 മാസത്തിനുള്ളില്‍ കൂടിയത്. ജനുവരി ഒന്നിന് ഗ്രാമിന് 3,625 രൂപയായിരുന്നു വില. ഒരു വര്‍ഷത്തിനുള്ളില്‍ പവന് 11,800 രൂപ കൂടി. ഇന്ത്യ-ചൈന സംഘര്‍ഷത്തിന് അയവു വരാത്തതും കോവിഡ് പ്രതിസന്ധി തുടരുന്നതുമാണു രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് ഉയരാന്‍ കാരണമാകുന്നത്.