സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതിനു പിന്നാലെ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നിരുന്നു.

SHARE