തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്; രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപ

കൊച്ചി: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയില്‍ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വര്‍ണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു.

രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയ ശേഷമാണ് സ്വര്‍ണം താഴോട്ടിറങ്ങിയത്.

വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോര്‍ഡിട്ടത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറിയതോടെയാണ് സ്വര്‍ണ വിലയില്‍ അഭൂതപൂര്‍വ്വമായ കുതിപ്പുണ്ടായത്.

SHARE