കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,520 രൂപയായി. ഗ്രാമിന് ഇരുപതു രൂപയുടെ കുറവാണ് ഇന്നു രേഖപ്പെടുത്തിയത്. ഇന്നലെ പവന് 160 രൂപ ഉയര്‍ന്ന് വില 35,680 രൂപയില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസവും വര്‍ധിച്ചിരുന്നു.
ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നത്.14 ദിവസത്തിനിടെ 1400 രൂപയാണ് ഉയര്‍ന്നത്.