സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. പവന് 400 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 5,200 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 41,600 രൂപയും.

ജൂലൈ എട്ടിന്, ഗ്രാമിന് 5,250 രൂപയായിരുന്നു നിരക്ക്. പവന് 42,000 രൂപയും. സ്വര്‍ണത്തിന്റെ കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,030 ഡോളറാണ് നിലവിലെ നിരക്ക്.

SHARE