കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.
സ്വര്‍ണവിലയില്‍ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളര്‍ നിലവാലത്തിലേയ്ക്ക് താഴ്ന്നു.
വിലകുത്തനെ ഉയര്‍ന്നതിനെതുടര്‍ന്ന് വന്‍തോതില്‍ ലാഭമെടുപ്പുനടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്.
ദേശീയ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441 രൂപ നിലവാരത്തിലുമെത്തി.