സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 35760 രൂപ രേഖപ്പെടുത്തി സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. 36000 കടന്ന് സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് സ്വര്‍ണ വില താഴ്ന്നത്. പവന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 35520 രൂപയായി.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ട്. 30 രൂപ കുറഞ്ഞ്് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4440 രൂപയായി.
17 ദിവസത്തിനിടെ 1600 രൂപയാണ് ഉയര്‍ന്നത്. വീണ്ടും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടുപോകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

SHARE