റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില.ചൊവാഴ്ചമാത്രം പവന് 600 രൂപ കൂടിയിരുന്നു.

ജൂലായില്‍ ഇതുവരെ 3,600 രൂപയുടെ വര്‍ധനയാണ് കേരളത്തില്‍ പവന്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വര്‍ധനയുണ്ടായി. ഒരു വര്‍ഷംകൊണ്ട് 13,540 രൂപ വര്‍ധിച്ചു. 2019 ജൂലായ് 28ന് പവന്‍ വില 25,760 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,957.84 ഡോളറാണ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 1,981 ഡോളര്‍ വരെ എത്തിയെങ്കിലും പിന്നീട് വില്പന സമ്മര്‍ദത്തില്‍ കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.

SHARE