സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് 160രൂപ കുറഞ്ഞ് പവന് 21,600 രൂപയായി. ഇന്നലെ പവന് 120രൂപ കുറഞ്ഞ് 21,760 രൂപയായിരുന്നു. എന്നാല്‍ സ്വര്‍ണ്ണ വിലയില്‍ ഇന്നും ഇടിവുണ്ടായി. 2700രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 രൂപയായിരുന്നു സ്വര്‍ണ്ണവില. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര വിലത്തകര്‍ച്ചക്ക് കാരണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

SHARE