
കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വീണ്ടും കുറഞ്ഞു. 2018നെ അപേക്ഷിച്ച് 4355.7 ടണ്ണായാണ് 2019ലെ ആഗോള സ്വര്‍ണ ആവശ്യകത ഇടിഞ്ഞത്. 2019ന്റെ അവസാന മൂന്നു മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഭരണങ്ങളുടെ ആവശ്യകത പത്തു ശതമാനം ഇടിഞ്ഞ് 584.5 ടണ്ണായി കുറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നതോടെ ഏഷ്യയിലെ പ്രധാന സ്വര്‍ണ്ണ വിപണ കേന്ദ്രങ്ങളില്‍ ഈ ആഴ്ച കച്ചവടം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. വൈറസ് ഭീതി സാമ്പത്തിക വിപണികളെയും പിടിമുറുക്കിയതായാണ് വിവരം. വാള്‍സ്ട്രീറ്റിലെ ഡോ ജോണ്‍സ് ഇന്റസ്ട്രിയില്‍ ഒറ്റരാത്രിയില്‍ ശരാശരി 600 പോയിന്റ് ഇടിഞ്ഞു നേട്ടത്തിലോടിയ കമ്പനിയെ ജനുവരിയുടെ അവസാനം നഷ്ടടത്തിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ഭയം സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വസ്തുകളുടെ വില ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്ര ബാങ്കുകളുടെ ആവശ്യകതയുടെ കാര്യത്തില്‍ 2019ന്റെ ആദ്യ പകുതിയില്‍ 65 ശതമാനം വര്‍ധനവുണ്ടായെങ്കിലും രണ്ടാം പകുതിയില്‍ 38 ശതമാനം ഇടിവാണുണ്ടായത്. സ്വര്‍ണ ഇടിഎഫുകളില്‍ ആദ്യ ഒന്‍പതു മാസങ്ങളില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും അവസാന ത്രൈമാസത്തില്‍ ഇതു താഴേക്കു വന്നു. വര്‍ഷാവസാനത്തില്‍ ഇത് 2,885.5 ടണ്‍ എന്ന റെക്കോര്‍ഡ് നിലയിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റ വാങ്ങലാണു നടത്തിയത്. ഇത് കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിലയിലുമായിരുന്നു. സ്വര്‍ണ ഇടിഎഫുകളിലേക്കുളള നിക്ഷേപങ്ങള്‍ 255.5 ടണ്ണിലെത്തി. ഇത് നാലാം ത്രൈമാസത്തില്‍ 26.4 ടണ്ണിലേക്ക് ഇടിഞ്ഞു. ഇതേ സമയം സ്വര്‍ണത്തിന്റെ വാര്‍ഷിക സപ്ലെ രണ്ടു ശതമാനം വര്‍ധിച്ച് 4,776 ടണ്ണിലെത്തി. ഉല്പാദനം ഒരു ശതമാനം ഇടിഞ്ഞു എങ്കിലും റീസൈക്ലിങും ഹെഡ്ജിങുമാണ് ഈ വര്‍ധനവിനു കാരണമായത്. റീ സൈക്ലിങില്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ഇന്ത്യയിലേയും ചൈനയിലേയും ഉപഭോക്തൃ ആവശ്യകത 80 ശതമാനം ഇടിവിനു കാരണമാകുന്നതാണ് 2019ലെ നാലാം ത്രൈമാസത്തില്‍ കണ്ടത്. ആഭരണങ്ങളുടെ ആവശ്യകത പത്തു ശതമാനവും ചെറുകിട നിക്ഷേപങ്ങളുടെ ആവശ്യകത 33 ശതമാനവും ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ ഉയര്‍ന്നതും ചാഞ്ചാടിക്കൊണ്ടിരിക്കുന്നതുമായ വിലയുമാണ് ഡിമാന്‍ഡ് കുറയാന്‍ പ്രധാന കാരണം.