സ്വര്‍ണ വില ഇടിഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ തോതില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് പവന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 22000 രൂപയായിരുന്നു. നോട്ടു പ്രതിസന്ധി സ്വര്‍ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. പവന് 21480 രൂപയായി ഇടിഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു.

SHARE