കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; 35,000 കടന്നു

കൊച്ചി: സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ്ണ വില 35000 കടന്ന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒരുശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി. വെള്ളി വില രണ്ടുശതമാനം ഉയര്‍ന്ന് 16.96 ഡോളറായി. എംസിഎക്‌സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 47,700 രൂപയായി. വെള്ളി ഫ്യൂച്ചേഴ്‌സ് വില മൂന്നുശതമാനംകൂടി കിലോഗ്രാമിന് 48,053 രൂപയും ആയി.

SHARE