കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാമിന് 4,675 രൂപയായി. പവന് 37,400 രൂപയാണ് ഇന്നത്തെ വില.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള സമ്പദ് ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്‌ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്. കോവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില നാല്‍പതിനായിരവും കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.