സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; റെക്കോര്‍ഡ് നിലവാരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,390 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,120 രൂപയും. ജൂണ്‍ 13 ന് ഗ്രാമിന് 4,375 രൂപയിലേക്ക് ഉയര്‍ന്ന സ്വര്‍ണ നിരക്ക് കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ട്രോയ് ഓണ്‍സിന് (31.1 ഗ്രാം) 1,727.89 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വര്‍ണ നിരക്ക്.

കേരളത്തിലെ സ്വര്‍ണ വിപണിയില്‍ വില്‍പനക്കുറവ് പ്രകടമാണെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്. മിഥുനം, കര്‍ക്കിടക മാസങ്ങളില്‍ പൊതുവെ വിവാഹം കുറവാണ്. മാറ്റിവക്കപ്പെട്ട വിവാഹങ്ങളടക്കം ചിങ്ങമാസത്തിലേക്ക് മാറ്റിയതും വില്‍പ്പന കുറയാന്‍ ഇടയാക്കി. തൊഴില്‍ മേഖലകളിലെ നിശ്ചലാവസ്ഥയും, ഗള്‍ഫില്‍ നിന്നടക്കം മലയാളികളുടെ തിരിച്ചു വരവും വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്.

SHARE