തിരുവനനന്തപുരം: സ്വര്‍ണത്തിന് ഇന്ന് മാത്രം രണ്ട് തവണ വില വര്‍ധിച്ച് പവന് 35,520 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വര്‍ധനവ് 48 ശതമാനമാണ്. കൊവിഡിന്റെ വ്യാപനം വിപണിയെ അസ്ഥിരപ്പെടുത്തിയെങ്കിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വില കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് രാവിലെയും വൈകിട്ടുമായി ഇന്ന് മാത്രം രണ്ട് തവണ വില ഉയര്‍ന്നു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4440 രൂപയായി. പവന് 280 രൂപ കൂടി 35,520 രൂപയിലെത്തി. വിലയിലെ വര്‍ധനവ് വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷംകൊണ്ട് ഒരു പവന് പതിനായിരത്തിലധികം രൂപയും ഗ്രാമിന് 1200 രൂപയിലധികവും കൂടി. പണിക്കൂലി, നികുതി, സെസ് എന്നിവ കൂടി ചേര്‍ത്താല്‍ ഒരു ലക്ഷം രൂപ മുടക്കിയാല്‍ ശരാശരി രണ്ടര പവന്‍ ആഭരണങ്ങളാണ് വാങ്ങാന്‍ കഴിയുക. ലോകത്തെ സ്വര്‍ണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്.