റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു; നാല് ദിവസത്തിനിടെ 1080 രൂപയുടെ വര്‍ധന

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് മാത്രം പവന് 200 രൂപയാണ് വര്‍ധിച്ചത്. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിനുണ്ടായത്.

ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധിച്ചത്. ഈ വര്‍ഷം ജനുവരി ആറിനാണ് പവന് 30,000 കടന്ന് 30,200 രൂപയിലെത്തിയത്.

ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില ഉയരാന്‍ കാരണം.

SHARE