മൂന്നു ലക്ഷം രൂപയുടെ മാസ്‌ക്? ലോകത്തെ ഏറ്റവും വില കൂടിയ മാസ്‌ക് ധരിക്കുന്ന വ്യക്തിയെ അറിയുമോ?


കൊറോണയ്ക്ക് പിന്നാലെ മാസ്‌ക്കുകള്‍ ഇനി മുതല്‍ സാധാരണ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. വസ്ത്രത്തിന് യോജിച്ച മാസ്‌ക്കുകള്‍ പല നിറത്തില്‍ കടകളിലും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതിനെയല്ലാം കടത്തി വെട്ടിയിരിക്കുകയാണ് പൂണെ സ്വദേശിയായ ശങ്കര്‍ കുരഡേ. സ്വര്‍ണം കൊണ്ടുള്ള മാസ്‌കാണ് ഇദ്ദേഹം ധരിക്കുന്നത്.

2.89 ലക്ഷം രൂപ മുടക്കിയാണ് സ്വര്‍ണം കൊണ്ടുള്ള ഈ മാസ്‌ക് ഒരുക്കിയത്. ഈ സ്വര്‍ണ മാസ്‌ക് ധരിച്ചാണ് ശങ്കര്‍ ഈ കൊറോണ കാലത്ത് നടക്കുന്നത്. നേര്‍ത്ത മാസ്‌ക്കില്‍ ശ്വസിക്കാനായി ദ്വാരങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാസ്‌ക് കൊണ്ട് കോവിഡ് ബാധ തടയാനാകുമോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല എന്നാണ് ശങ്കറിന്റെ മറുപടി.

SHARE