സോപ്പിനകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി .ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ വിശദമായ പരിശോധനയിലാണ് സോപ്പിനകത്ത് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് . ജിദ്ദയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മലപ്പുറം മേല്‍ പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സോപ്പ് മുറിച്ച ശേഷം അതിനകത്ത് രണ്ട് വീതം സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചു വീണ്ടും അതുപോലെ തന്നെ പാക്ക് ചെയ്താണ് സ്വര്‍ണ്ണം അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. 20 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് മൂന്ന് സോപ്പുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

SHARE