ആടിനെ മോഷ്ടിച്ച കേസില്‍ 41 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്‌റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.

1978ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബച്ചുവും പിതാവ് മോഹന്‍ കൗളും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചെന്നാണ് പരാതി. അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ രണ്ടുപേരെയും കാണ്മാനില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമായിരുന്നു നേരത്തെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നതെന്നും, എന്നാല്‍ നിലവില്‍ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്നും പോലീസ് പറഞ്ഞു. മോഹന്‍ കൗള്‍ 18 വര്‍ശങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ബച്ചുവിനെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചു.

SHARE