ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

പനാജി: ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവെച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കൂടാതെ ഇരുവരും ഏറെനാളായി ചികിത്സയിലായിരുന്നു.

രാജിവെച്ച മന്ത്രിമാര്‍ക്ക് പകരമായി നൈലേഷ് കാബ്രേല്‍, മിലിന്ദ് നായിക് എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അതിനിടെ, മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.

ആഗ്നേയഗ്രന്ഥിയിലെ അസുഖവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് പരീക്കര്‍. നേരത്തെ, സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് പരീക്കര്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ഘടകകക്ഷിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ മതിയെന്ന്് നേതൃത്വം അറിയിക്കുകയായിരുന്നു.

SHARE