ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍,അശ്ലീല കമന്റ് ; പൊലീസ് കേസെടുത്തു

പനജി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് ഗോവ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പനജിയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഗോവയില്‍ ലോക്ക്ഡൗണ്‍ കാരണം മിക്ക സ്‌കൂളുകളും ഓണ്‍ലൈന്‍ വഴിയാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്.

SHARE