ഗോവയില്‍ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യ; കൊലപാതകമെന്ന് മാതാവും കുടുംബവും


കാസര്‍ഗോഡ്: ഗോവയിലെ റിസോര്‍ട്ടില്‍ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെയാണ് റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് മാതാവും കുടുംബവും ആരോപിക്കുന്നത്.

തലശേരി ബ്രണ്ണന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജന. വീട്ടുകാരുമായി അകന്ന് നില്‍ക്കുകയായിരുന്ന അഞ്ജന കോഴിക്കോട്ടെ ഫെമിനിസ്റ്റ് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു താമസം. രണ്ട് മാസം മുമ്പാണ് കോഴിക്കോടുള്ള യുവതിയെ ലീഗല്‍ കസ്റ്റോഡിയന്‍ ആയി പരിഗണിച്ച് ഹൊസ്ദുര്‍ഗ് കോടതി ഇവര്‍ക്കൊപ്പം വിട്ടത്. ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളിലടക്കം അഞ്ജന ചിന്നു സുല്‍ഫിക്കര്‍ എന്ന് പേരു മാറ്റുകയും ചെയ്തിരുന്നു.

SHARE