കാസര്‍കോട് സ്വദേശിനി ഗോവയില്‍ മരിച്ച നിലയില്‍


ഗോവയില്‍ കാസര്‍ഗോഡ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാണിക്കടവ് സ്വദേശിയായ ഗിരീഷ് – മിനി ദമ്പതികളുടെ മകള്‍ അഞ്ജന.കെ.ഹരീഷിനെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ കോടതിയില്‍ ഹാജരാക്കുകയും സുഹൃത്തുക്കളോടൊപ്പം പോകണമെന്ന ആവശ്യം അംഗീകരിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് അഞ്ജന മരിച്ച വിവരം പൊലീസിന് ലഭിച്ചത്.

SHARE