ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി, മോദിക്ക് ഗിന്നസ് റെക്കോര്‍ഡ് നല്‍ണമെന്ന് കേണ്‍ഗ്രസ്സിന്റെ കത്ത്

പനാജി: കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകറെക്കോര്‍ഡ് നല്‍കാന്‍ കേണ്‍ഗ്രസ്സിന്റൈ ശിപാര്‍ശ. ഇക്കാര്യം ആവശ്യപെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് കോണ്‍രഗ്രസിന്റെ ഗോവ പി.സി.സി കത്തയക്കുകയും ചെയ്തു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സമ്പത്തുപയോഗിച്ച് 52 രാജ്യങ്ങളിലേക്കായി 42 യാത്രകള്‍ ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി പുതിയ ലോക റെക്കോര്‍ഡ് ആണുണ്ടാക്കിയിരിക്കുന്നതെന്നും,അദ്ദേഹത്തിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കേര്‍ഡ്‌സില്‍ ശുപാര്‍ശ ചെയ്യാന്‍ തങ്ങള്‍ അതീവ സന്തുഷട്ടരാണെന്നും, 355 കോടി രൂപയാണ് അദ്ദേഹം ഇതിന് വേണ്ടി ചിലവഴിച്ചിട്ടുള്ളതെന്നും ഗോവ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സങ്കല്‍പ് അമോന്‍ങ്കര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെഴുതിയ കത്തില്‍ പറയുന്നു.യുകെയിലുള്ള ഇവരുടെ ഓഫീസിലേക്ക് രജിസ്‌ട്രേഡ് ആയിട്ടാണ് കത്തയച്ചിട്ടുള്ളത്.

പ്രധാന മന്ത്രി മോദി രാജ്യത്തെ അടുത്ത തലമുറക്ക് പ്രചോദനമായിരിക്കുകയാണെന്നും,രാജ്യത്ത് ഇത്തരത്തിലുള്ള സാഹചര്യം നിലലില്‍ക്കുമ്പോള്‍ ലോകരാജ്യങ്ങളില്‍ യാത്ര പോകുന്ന ഒരു പ്രധാനമന്ത്രിയും ഇന്ത്യക്ക് ഇന്നേ വരെയുണ്ടായിട്ടില്ലെന്നും അമോങ്കര്‍ പറഞ്ഞു.ഇതിലൂടെ മോദിയുടെ ഭരണത്തിലെ പോരായ്മകള്‍ തുറന്ന് കാണിക്കാനാണ് താങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും,മോദി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയില്‍ ചിലവഴിച്ച സമയത്തേക്കാള്‍ വിദേശത്താണ് ചിലവഴിച്ചിരിക്കുന്നതെന്നും അമോങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

SHARE