ഗോവ ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാക്കിസ്താന് സിന്ദാബാദ്

ഗോവ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് ലിങ്കില്‍ പാകിസ്താന് പിന്തുണ ചേര്‍ത്ത് പാക്കിസ്താന് സിന്ദാബാദ് എന്ന സന്ദേശവും നല്‍കിയിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്താണ് പാകിസ്താന് പിന്തുണ ചേര്‍ത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്കാണ് സൈറ്റ് ഹാക്ക് ചെയ്തത്. മുഹമ്മദ് ബിലാല്‍ എന്ന പേരിലാണ് ഹാക്ക് ചെയ്തതായി സന്ദേശം വന്നിട്ടുള്ളത്. ‘TEAM PCE’ എന്നാണ് പേജില്‍ ചേര്‍ത്തിട്ടുള്ളത്. അതേസമയം വെബ്‌സൈറ്റ് വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

SHARE