അമിത് ഷാക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച മലയാളി വിദ്യാര്‍ത്ഥിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിട്ട് ഉടമ

പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുവീടാന്തരം കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഇറക്കി വിട്ട് ഫ്‌ലാറ്റുടമ.സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതില്‍ മുദ്രാവാക്യം വിളിച്ച സൂര്യ മലയാളിയാണ്. കൊല്ലം സ്വദേശിനിയാണ്. പ്രദേശത്ത് യുവതികള്‍ക്കെതിരെ വലിയ ജനവികാരമുള്ളതുകൊണ്ടാണ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് ഉടമകള്‍ പറയുന്നത്.

വെള്ളത്തുണിയില്‍ ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്ന് പോയി.പ്രതിഷേധം ആളിപടരുമ്പോള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തി ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഗോ ബാക്ക് മുദ്രാവാക്യം സമ്മാനിച്ചത്.

SHARE