ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു നിക്ഷേപ രജിസ്‌ട്രേഷന്‍ തുടങ്ങി

 

ദുബൈ: സീസണ്‍ 23 ന് വേണ്ടി ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു. നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ലോക രാജ്യങ്ങളുടെ സംസ്‌കാരവും പൈതൃകവും കലയും കരകൗശലവും പരിചയപ്പെടുത്തുന്ന തരത്തിലാണ് ഓരോ വര്‍ഷവും ഒരുക്കുന്നത്. അടുത്ത സീസണിലേക്കുള്ള പവലിയനുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, റസ്‌റ്റോറന്റുകള്‍, വിവിധ സര്‍വീസുകള്‍, കയോസ്‌കുകള്‍ തുടങ്ങിയവ ഒരുക്കുന്നതിന് വേണ്ടി നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികളാണ് തുടങ്ങിയിട്ടുള്ളത്. ലോക സഞ്ചാരികള്‍ക്കായി മികച്ച ഷോപ്പിംഗ് അനുഭവവും വിനോദങ്ങളുമാണ് ഓരോ വര്‍ഷവും ഗ്ലോബല്‍ വില്ലേജ് ഒരുക്കുന്നത്. ഇവിടേക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിക്ഷേപകരെയും പങ്കാളികളെയുമാണ് ക്ഷണിച്ചിരിക്കുന്നത്. ഓരോ വര്‍ഷവു 5.6 മില്യന്‍ അതിഥികളെയാണ് ഗ്ലോബല്‍ വില്ലേജ് വരവേല്‍ക്കുന്നത്. ഓരോ സീസണിലും ഇവിടെ നടക്കുന്നത് 2.3 ബില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരവും. ഭൂമുഖത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള ഉല്‍പന്നങ്ങളും വസ്തുക്കളും ഭക്ഷണവും മികച്ച രീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ് ഗ്ലോബല്‍ വില്ലേജ് ഒരുക്കുന്നതെന്ന് സി.ഇ.ഒ; ബദര്‍ അന്‍വാഹി വ്യക്തമാക്കി. ഈ മേഖലയില്‍ രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യവും മൂല്യവും വില്ലേജിന് അവകാശപ്പെടാനുണ്ട്. കഴിഞ്ഞ സീസണില്‍ 75 രാജ്യങ്ങളില്‍ നിന്നായി 27 പവലിയനുകളാണ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയിരുന്നത്. വിവിധ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ഭക്ഷണം ഒരുക്കി 150 റസ്‌റ്റോറന്റുകളാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഇത്തവണ കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ സ്മാര്‍ട് സംവിധാനം മുഖേന ഓണ്‍ലൈന്‍ വഴിയാണ് ബിസിനസ് രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുള്ളത്. ശി്‌ലേെീൃ@ഴഹീയമഹ്ശഹഹമഴല.മല എന്ന ഇ-മെയില്‍ വിലാസത്തിലും 043624114 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും.

SHARE