രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ബാബാ രാംദേവ്. തന്നെപ്പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന.

ഒരാള്‍ക്ക് 10 കുട്ടികള്‍ വരെയാകാമെന്ന് വേദങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇനി അത് ചെയ്യുന്നത് ശരിയായ കാര്യമല്ല. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് കഴിയുന്ന തന്നെ പോലെയുള്ളവര്‍ക്ക് പ്രത്യേക അംഗീകാരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞു. നേരത്തെയും അവിവാഹിതനായി കഴിയുന്നതിനെ രാംദേവ് പുകഴ്ത്തി സംസാരിച്ചിരുന്നു.

തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു. തന്നെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. എന്‍.ഡി. തിവാരിയുടെ (മുന്‍ യുപി മുഖ്യമന്ത്രി) കാര്യത്തില്‍ സംഭവിച്ച പോലെ താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല. സന്തോഷവാനാകണമെങ്കില്‍ ഭാര്യയും കുട്ടികളും വേണമെന്നില്ല. താന്‍ എപ്പോഴും സന്തോഷിക്കുന്നുവെന്നും രാംദേവ് പറഞ്ഞു.

SHARE