ഒരു അവസരം കൂടി തരൂ, 2022 ഓടെ എല്ലാം ശരിയാക്കും, അടുത്ത നമ്പറുമായി ബി.ജെ.പി

 

രാജ്യത്തെ അഞ്ചു പതിറ്റാണ്ടുകളായി അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന മോഹന വാഗ്ദാനവുമായി ബി.ജെ.പി അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള നമ്പറും ഒരുക്കി കഴിഞ്ഞു. 2022 ഓടെ കശ്മീര്‍ പ്രശ്‌നത്തിനും തീവ്രവാദത്തിനും നക്‌സലിസത്തിനും രാജ്യത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നാണ് കേന്ദ്ര ആഭ്യന്ത മന്ത്രി രാജ് നാഥ് സിംഗ് നല്‍കുന്ന വാഗദാനം. അതിനു വേണ്ടത് അധികാരത്തിലിരിക്കാന്‍ ഒരു അവസരം കൂടി മാത്രമാണ്. ന്യു ഇന്ത്യ പരിപാടിയില്‍ സംസാരിക്കവെയാണ് രാജ് നാഥ് സിംഗിന്റെ പുതിയ വാഗ്ദാനങ്ങള്‍.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച സങ്കല്‍പ് സേ സിദ്ധി(വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്) എന്ന പരിപാടിയില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു രാജ് നാഥ് സിംഗ്.

‘രാജ്യത്ത ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. തീവ്രവാദം നക്‌സലിസം, കശ്മീര്‍ പ്രശ്‌നം, ഇതേ കുറിച്ചൊന്നും ഒരുപാട് പറയേണ്ടതില്ല. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു, 2022 ആവുമ്പോഴേക്കും ഒരു ന്യൂ ഇന്ത്യ നിര്‍മ്മിക്കുമെന്ന് ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു. അതോടെ എല്ലാത്തിനും പരിഹാരം കാണും’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

SHARE