ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത് അരകിലോ മുടിയും ഷാംപുവിന്റെ കവറുകളും

തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതിലൂടെ 13 കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരകിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും. കോയമ്പത്തൂരിലെ വി.ജി.എം. ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഇവ നീക്കം ചെയ്തത്.

തുടര്‍ച്ചയായി വയറുവേദന വരുന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു. സ്‌കാന്‍ ചെയ്തപ്പോള്‍ വയറില്‍ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന നടത്തിയ ശസ്ത്രക്രിയയിലാണ് മുടിയും പ്ലാസ്റ്റിക്ക് കവറുകളും കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മുടിയും മറ്റു വസ്തുക്കളും കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

SHARE