കടിച്ച പട്ടിയെ വിദ്യാര്‍ഥിനി കഴുത്ത് ഞെരിച്ചുകൊന്നു

കോഴിക്കോട്: കടിച്ച പട്ടിയെ വിദ്യാര്‍ഥിനി കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിക്ക് തരുവുപട്ടിയുടെ കടിയേല്‍ക്കുകയായിരുന്നു.

വീടിനു സമീപത്തുവെച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.

തെരുവ് പട്ടിയുടെ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്.

SHARE