മദ്യം നല്‍കി 80 വയസ്സുകാരനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി

മദ്യം നല്‍കി 80 വയസ്സുകാരനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് സ്വദേശിയായ 22കാരിയാണ് പരാതി നല്‍കിയത്. ബഞ്ചാറഹില്‍സ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ തനിക്ക് താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ആരോപണം.

ഏപ്രില്‍ ആദ്യവാരമാണ് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. ഇതിന് ശേഷമാണ് ബന്ധുവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ ആണ്‍ സുഹൃത്തും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് 80 കാരന്‍ ഇരുവര്‍ക്കും മദ്യം നല്‍കിയ ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി പീഡന പരാതി നല്‍കിയതിന് പിന്നാലെ ബന്ധുവായ 80 വയസുകാരന്‍ മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

SHARE