എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകനും മുന്‍ കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകനും മുന്‍ കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ബംഗളുരുവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ 20 കാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായ രാഹുലും ബബിത്തും. ഇവര്‍ക്കെതിരെ കൊലക്കുറ്റ ചുമത്തി.

സൊലദേവനഹള്ളിയിലെ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ഥികളാണ് മൂവരും. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ബബിത്തും മോണിക്കയും വേര്‍പിരിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മോണിക്ക പ്രണയത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ബബിത് പിന്നാലെ നടന്ന് ശല്യപ്പെടുത്തി. പിന്നീട് രാഹുലുമായി മോണിക്ക അടുത്തു. മോണിക്ക രാഹുലിന്റെ വീട്ടിലേക്ക് പോകുന്നതായി മനസിലാക്കിയ രാഹുല്‍ പിന്നാലെയെത്തി ബഹളമുണ്ടാക്കി. ഇതോടെ രാഹുലും മോണിക്കയും വാക്കുതര്‍ക്കമായി. രാഹുല്‍ മോണിക്കയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബബിത്ത് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ബബിത്തിന്റെ വീട്ടിലെത്തിച്ച ശേഷം ഹെല്‍മെറ്റിന് തലയ്ക്കടിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയുമായിരുന്നു.

മോണിക്ക ബോധരഹിതയായയോടെ ബബിത്ത് വീട്ടുകാരെ വിവരമറിയിച്ചു. അച്ഛനെത്തി മോണിക്കയെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ രക്തം വാര്‍ന്ന് യുവതി അവശനിലയിലായിരുന്നു. ആശുപത്രിവരെ പിന്നാലെയെത്തിയ ബബിത്ത് പൊലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മോണിക്ക മരിക്കുകയായിരുന്നു.

SHARE