ഭക്ഷണത്തിനായി അമേരിക്കയില്‍ നീണ്ട വരി; സായാഹ്നം ആസ്വദിച്ച് ജര്‍മ്മനി

വാഷിങ്ടണ്‍: കോവിഡ് വൈറസ് ലോകത്ത്തന്നെ ഏറ്റവും പിടിമുറുക്കിയ അമേരിക്കയില്‍ ഭക്ഷണത്തിന് പോലും ആളുകള്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. കൊറോണ പകര്‍ച്ചവ്യാധി യുഎസില്‍ ഭക്ഷ്യക്ഷാമം കൊണ്ടുവരുന്നതിലേക്ക് എത്തിക്കുന്നതായി ആസോസിയേറ്റ് പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

മികച്ച സാമ്പത്തിക അവസ്ഥയില്‍ പോലും അമേരിക്കയില്‍ ഭക്ഷണവിതരണമേഖലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കൊറോണ വ്യാപനം യുഎസില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ സമ്പാദ്യമേഖലയെ ദുര്‍ബലപ്പെടുത്തുകയോ നിരവധിപേരം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വാഷിങ്ടണിലെ മസാച്യുസെറ്റ്‌സിലെ എവററ്റിലുള്ള ഗ്രേസ് ഫുഡ് വിതരണശാലയില്‍ നിന്നും ഭക്ഷണവും മറ്റ് സാധനങ്ങളും ലഭിക്കാന്‍ നൂറുകണക്കിന് ആളുകള്‍ വരിനിന്നത്.

അതേസമയം, യൂറോപ്പില്‍ സ്ഥിതഗതികളില്‍ പുരോഗതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കോവിഡ് പടര്‍ന്ന ജര്‍മ്മനിയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളില്‍ 2,458 വര്‍ദ്ധനവ് രേഖപ്പടുത്തിി 139,897 എത്തിയതായാണ് കണക്കുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും കുറവാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,609 കേസുകളായിരുന്നു. എന്നാല്‍ ഇന്നലെ 2,458 വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ ജര്‍മനിയില്‍ മരണ നിരക്കും കുറവാണ്. ഇന്നലെ 184 പേരാണ് മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ മരണസംഖ്യ 4,294 ആയി. 242 പേരാണ് ശനിയാഴ്ച മരിച്ചത് വെള്ളിയാഴ്ച 299 ഉം കാണിച്ച എന്നാല്‍ ഇന്നലെ മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തിയത് ജര്‍മ്മനിക്ക് ആശ്വാസമാണ്.

ജര്‍മനിന്‍ ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡിനിടയില്‍ ഇന്നലെ ജര്‍മനിയിലെ ബെര്‍ലിനിലെ ക്രൂസ്ബര്‍ഗിലെ ലാന്‍ഡ്വെര്‍ കനാലിന് തീരത്ത് സായാഹ്നം ആസ്വദിച്ച് ആളുകള്‍ എ്ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ആസ്‌ത്രേലിയയില്‍ കോവിഡില്‍ പുരോഗതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കോവിഡില്‍ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്തത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് എതിരെ അമേരിക്ക ഉയര്‍ത്തിയ ആരോപണങ്ങളോട് സമാനമായ ആശങ്കകള്‍ പങ്കുവെച്ചാണ് ആസ്‌ത്രേലിയയും രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം അവസാനം കോവിഡ് -19 ഉയര്‍ന്നുവന്ന നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള ചൈനയുടെ ആദ്യകാല പ്രതികരണം അന്വേഷിക്കുന്നതിനായി രാജ്യം ”നിര്‍ബന്ധം പിടിക്കുമെന്ന്” വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
ബീജിംഗിന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചതായും മഹാമാരിയില്‍ സംഭവിച്ച വീഴ്ച ഓസ്ട്രേലി-ചൈന ബന്ധത്തില്‍ ചില മാറ്റാന്‍ വഴിയൊരുക്കുമെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ആസ്‌ത്രേലിയ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍

അതേസമയം, ലോകാരോഗ്യ സംഘടനയുടെ ഉപദേശം പിന്തുടര്‍ന്ന് നടത്തിയ പ്രതിരോധത്തില്‍ വൈറസ് പടരുന്നത് പരിമിതപ്പെടുത്തുന്നതില്‍ ഓസ്ട്രേലിയ വിജയം കൈവരിച്ചതായി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.