മെസിയില്ലാതെ ജര്‍മനിയെ പിടിച്ചുകെട്ടി അര്‍ജന്റീന

ബെര്‍ലിന്‍: അര്‍ജന്റീന ജര്‍മനി സൗഹൃദ ഫുട്‌ബോള്‍ മത്സരം സമനിലയില്‍. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്ന അര്‍ജന്റീനയുടെ ഗംഭീരമായ തിരിച്ചുവരവ്.

ഒന്നാം പകുതിയില്‍ ആക്രമിച്ചു കളിച്ച ജര്‍മനി 15ാം മിനിറ്റില്‍ ഗനബറിയുടെ ഗോളിലൂടെയാണ് മുന്നിലെത്തിയത്. 22ാം മിനിറ്റില്‍ ഹാവര്‍ട്‌സ് ജര്‍മനിയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി തന്ത്രങ്ങള്‍ മാറ്റി അര്‍ജന്റീന ഇറങ്ങിയതോടെ കാര്യങ്ങള്‍ ജര്‍മനിയില്‍ നിന്ന് അകന്നു. അലറിയും ലുക്കാ ഒക്കമ്പോസുമാണ് അര്‍ജന്റീനയുടെ തോല്‍വി ഒഴിവാക്കിയത്.66ാം മിനിറ്റില്‍ അലാരിയോയും 85ാം മിനിറ്റില്‍ ലുക്കാ ഒക്കമ്പസും അര്‍ജന്റീനക്കു വേണ്ടി സ്‌കോര്‍ ചെയ്തു. മെസിയില്ലാതിരുന്നിട്ടും അര്‍ജന്റീനയെ തോല്‍പിക്കാന്‍ പറ്റിയില്ല ജര്‍മനിക്ക്. ഇത് അര്‍ജന്റീനക്കു നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.