കോവിഡ്; മനുഷ്യനില്‍ വാക്സിന്‍ പരീക്ഷണത്തിന് അംഗീകാരം നല്‍കി ജര്‍മ്മനി

ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരെ കണ്ടെത്തിയ വാക്സിന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അംഗീകാരം നല്‍കി ജര്‍മനി.
കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അംഗീകാരം ലഭിച്ചതായി ജര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്സിന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള 200ഓളം ആരോഗ്യമുള്ള ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിക്കുക.

ആഗോള പകര്‍ച്ചവ്യാധിയായി മാറിയ കോവിഡ് വൈറസിനെ ലക്ഷ്യം വച്ചുള്ള പ്രതിരോധ വാക്‌സിന്റെ ലോകമെമ്പാടുമായി നാലാമത്തെ ട്രയലാണിത്. ജര്‍മ്മന്‍ ബയോടെക് കമ്പനിയായ ബയോടെക് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ തത്സമയ മനുഷ്യ പരിശോധനയ്ക്ക് ജര്‍മ്മനിയിലെ വാക്‌സിന്‍ റെഗുലേറ്റര്‍ അംഗീകരിച്ചതായി ബുധനാഴ്ച (ഏപ്രില്‍ 22) പ്രസ്താവനയില്‍ പറഞ്ഞു. മരുന്നു നിര്‍മ്മാണ കുത്തക കമ്പനിയായ ഫൈസറിനൊപ്പം ചേര്‍ന്നാണ് ബിഎന്‍ടി 1662 എന്ന വാക്‌സിന്‍ കാന്‍ഡിഡേറ്റ് വികസിപ്പിക്കുന്നത്.

വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ അപകടസാധ്യതയുള്ള രോഗികളെ ഉള്‍പ്പടുത്തിയാവും പ്രകിരോധ കുത്തിവെപ്പ് നടത്തുക. നേരത്തെ അമേരിക്കയില്‍ലും വാക്‌സിന്‍ പരിശോധനയും ആസൂത്രണം ചെയ്തിരുന്നു, ഒരിക്കല്‍ മനുഷ്യരെ പരിശോധിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരം യുഎസിലും ലഭിച്ചതാണ്.